Acts 28:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങള്‍ക്കോ പൂര്‍വപിതാക്കളുടെ ആചാരങ്ങള്‍ക്കോ വിരുദ്ധമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമില്‍ വച്ച് ഞാന്‍ ഒരു തടവുകാരനായി റോമാക്കാരുടെ കൈയില്‍ ഏല്പിക്കപ്പെട്ടു.
Malayalam (ERV) WBTC Bible
മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പെൌലൊസ് ഏറ്റവും പ്രധാനപ്പെട്ട യെഹൂദരില്‍ ചിലരെ വിളിച്ചു കൂട്ടി. പെൌലൊസ് പറഞ്ഞു, “എന്‍റെ യെഹൂദസഹോദരന്മാരേ, ഞാന്‍ നമ്മുടെ ആളുകള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും ഞാന്‍ നിഷേധി ച്ചിട്ടില്ല. എന്നാലും യെരൂശലേമില്‍ എന്നെ തടവുകാരനാക്കി റോമാക്കാര്‍ക്കു നല്‍കപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മൂന്നു ദിവസം കഴിഞ്ഞിട്ടു അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാൻ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
Malayalam 1992 MBSI
മൂന്നു ദിവസം കഴിഞ്ഞിട്ടു അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞതുസഹോദരന്മാരേ, ഞാന്‍ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില്‍ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മൂന്ന് ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മൂന്നു ദിവസം കഴിഞ്ഞിട്ട് അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞത്: സഹോദരന്മാരേ, ഞാന്‍ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമാക്കാരുടെ കൈയില്‍ ഏല്പിച്ചു.
Malayalam Bible POC-ML 2013
മൂന്നു ദിവസം കഴിഞ്ഞശേഷം സ്‌ഥലത്തെ യഹൂദനേതാക്കന്‍മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്‍മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു തടവുകാരനായി റോമാക്കാരുടെകൈകളില്‍ ഏല്‍പിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി. അവർ വന്നുകൂടിയപ്പോൾ പൗലോസ് അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ സഹോദരന്മാരേ, ഞാൻ നമ്മുടെ ജനങ്ങൾക്കോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും ജെറുശലേമിൽവെച്ച് എന്നെ തടവുകാരനാക്കി റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു.