Acts 28:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എന്നെ വിസ്തരിച്ചു. വധശിക്ഷയ്‍ക്ക് അര്‍ഹമായ കുറ്റം എന്നില്‍ കാണാഞ്ഞതിനാല്‍ എന്നെ മോചിപ്പിക്കുവാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.
Malayalam (ERV) WBTC Bible
റോമാക്കാര്‍ എന്നെ വിചാരണ ചെയ്തു. എന്നാല്‍ എന്നെ കൊല്ലാന്‍ ഒരു കാരണവും അവര്‍ക്കു കണ്ടുപിടിക്കാനായില്ല. അതിനാലവര്‍ക്കു എന്നെ സ്വതന്ത്രനാക്കണമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവർക്കു മനസുണ്ടായിരുന്നു
Malayalam 1992 MBSI
അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കും മനസുണ്ടായിരുന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായത് ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.
Malayalam Bible POC-ML 2013
അവര്‍ വിചാരണചെയ്‌തപ്പോള്‍ വധശിക്‌ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട്‌ എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരണശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമൊന്നും ഞാൻ ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് അവർ എന്നെ വിചാരണചെയ്തശേഷം സ്വതന്ത്രനായി വിടാൻ ആഗ്രഹിച്ചു.