Acts 28:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യെഹൂദന്മാര്‍ എതിര്‍ത്തതിനാല്‍ കൈസറുടെ അടുക്കല്‍ എനിക്ക് അഭയം തേടേണ്ടിവന്നു. എന്‍റെ സ്വന്തം ജനങ്ങള്‍ക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും.
Malayalam (ERV) WBTC Bible
പക്ഷേ എന്‍റെ ആളുകള്‍ അത് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ കൈസര്‍ വിചാരണ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യെഹൂദര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാന്‍ പറയുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
Malayalam 1992 MBSI
എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്റെ ജനങ്ങൾക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരേ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
Malayalam Bible POC-ML 2013
എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്‍മൂലം, എന്‍െറ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്‍െറ മുമ്പാകെ ഉപരിവിചാരണയ്‌ക്ക് അപേക്‌ഷിക്കാന്‍ ഞാന്‍ നിര്‍ബന്‌ധിതനായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ യെഹൂദർ എതിർത്തപ്പോൾ ഞാൻ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിക്കാൻ നിർബന്ധിതനായി. സ്വജനങ്ങൾക്കെതിരേ എന്തെങ്കിലും പരാതി ഉണ്ടായിരുന്നതുകൊണ്ടല്ല അങ്ങനെ ചെയ്തത്.