Acts 28:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ ദ്വീപിലെ ജനങ്ങള്‍ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവര്‍ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ മഴ പെയ്തിരുന്നതുകൊണ്ട് നല്ല തണുപ്പായിരുന്നു. എന്നാല്‍ അവിടെ താമസിച്ചിരുന്നവര്‍ ഞങ്ങളോടു വളരെ കരുണ കാട്ടി. അവര്‍ ഞങ്ങള്‍ക്കായി തീ കൂട്ടുകയും ഞങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
Malayalam 1992 MBSI
അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുത്തെ സ്ഥലവാസികൾ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു, മഴയും തണുപ്പുമായിരുന്നതുകൊണ്ട് തീ കൂട്ടി ഞങ്ങളെ ഒക്കെയും സ്വീകരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്ക് അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെയൊക്കെയും കൈക്കൊണ്ടു.
Malayalam Bible POC-ML 2013
അപരിചിതരെങ്കിലും സ്‌ഥ ലവാസികള്‍ ഞങ്ങളോട്‌ അസാധാരണമായ കാരുണ്യം കാണിച്ചു. മഴക്കാലം വന്നുചേര്‍ന്നിരുന്നതുകൊണ്ടും തണുപ്പായിരുന്നതുകൊണ്ടും അവര്‍ തീ കൂട്ടി ഞങ്ങളെ സ്വാഗതം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദ്വീപുനിവാസികൾ ഞങ്ങളോട് അസാധാരണമായ കനിവു കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് അവർ തീകൂട്ടി ഞങ്ങളെ എല്ലാവരെയും സ്വാഗതംചെയ്തു.