Acts 28:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയില്‍നിന്ന് ആരുടെയും കത്ത് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരില്‍ ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല.
Malayalam (ERV) WBTC Bible
യെഹൂദര്‍ പെൌലൊസിനോടു മറുപടി പറഞ്ഞു, “യെഹൂദ്യയില്‍ നിന്നും നിന്നെപ്പറ്റി ഒരു കത്തും ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. അവിടെനിന്നും വന്ന ഒരു യെഹൂദസഹോദരനും നിന്നെപ്പറ്റി ഒന്നും പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അവനോടു: നിന്റെ സംഗതിക്കു യെഹൂദ്യയിൽ നിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
Malayalam 1992 MBSI
അവര്‍ അവനോടു; നിന്റെ സംഗതിക്കു യെഹൂദ്യയില്‍ നിന്നു ഞങ്ങള്‍ക്കു എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവുംപറകയോ ചെയ്തിട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട്: “നിന്റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അവനോട്: നിന്‍റെ സംഗതിക്കു യെഹൂദ്യയില്‍നിന്നു ഞങ്ങള്‍ക്ക് എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
Malayalam Bible POC-ML 2013
അവര്‍ അവനോടു പറഞ്ഞു: നിന്നെക്കുറിച്ച്‌യൂദയായില്‍നിന്നു ഞങ്ങള്‍ക്ക്‌ കത്തൊന്നും ലഭിച്ചിട്ടില്ല. ഇവിടെ വന്ന സഹോദരരിലാരും നിനക്കെതിരായി വിവരംതരുകയോ നിന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ ചെയ്‌തിട്ടുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“താങ്കളെ സംബന്ധിച്ച് ഞങ്ങൾക്കു യെഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല; അവിടെനിന്നു വന്ന സഹോദരങ്ങളിലാരും താങ്കളെപ്പറ്റി ദോഷമായ വിവരങ്ങൾ അറിയിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല.