Acts 28:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന് അവര്‍ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകള്‍ അദ്ദേഹത്തിന്‍റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധര്‍മശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതല്‍ പ്രദോഷംവരെ അദ്ദേഹം അവര്‍ക്കു സകലവും വിശദീകരിച്ചുകൊടുത്തു.
Malayalam (ERV) WBTC Bible
പെൌലൊസും യെഹൂദരും യോഗം ചേരാന്‍ ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം വളരെ അധികം യെഹൂദര്‍ അവന്‍ വസിക്കുന്ന വീട്ടില്‍ ചെന്ന് അവനെ കണ്ടു. പെൌലൊസ് അവരോടെല്ലാം ദിവസം മുഴുവന്‍ സംസാരിച്ചു. ദൈവരാജ്യത്തെപ്പറ്റി അവന്‍ അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. യേശുവില്‍ വിശ്വസിക്കാന്‍ പെൌലൊസ് അവരെ പ്രേരിപ്പിച്ചു. അതിനായി മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും ഉപയോഗിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
Malayalam 1992 MBSI
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാര്‍പ്പിടത്തില്‍ അവന്റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോട് അവന്‍ ദൈവരാജ്യത്തിനു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവര്‍ക്കു ബോധം വരുമാറ് രാവിലെതുടങ്ങി സന്ധ്യവരെ വിവരിച്ചു.
Malayalam Bible POC-ML 2013
അവനുമായി സംസാരിക്കാന്‍ അവര്‍ ഒരു ദിവസം നിശ്‌ചയിച്ചു. അന്ന്‌ നിരവധിയാളുകള്‍ അവന്‍െറ വാസസ്‌ഥലത്തു വന്നുകൂടി. രാവിലെ മുതല്‍ സന്ധ്യവരെ അവന്‍ മോശയുടെ നിയമത്തെയും പ്രവാചകന്മാരെയും അടിസ്‌ഥാനമാക്കി യേശുവിനെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു പരസ്യമായി സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ ഒരു ദിവസം നിശ്ചയിച്ചു; അന്നു നിരവധി ആളുകൾ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു വന്നെത്തി. രാവിലെമുതൽ സന്ധ്യവരെ അദ്ദേഹം അവരോടു ദൈവരാജ്യത്തെപ്പറ്റി വിശദീകരിച്ചു പ്രസംഗിക്കുകയും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.