Acts 28:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അത് കൈയില്‍ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോള്‍ “ഈ മനുഷ്യന്‍ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലില്‍നിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാന്‍ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികള്‍ അന്യോന്യം പറഞ്ഞു.
Malayalam (ERV) WBTC Bible
പാന്പ് പെൌലൊസിന്‍റെ കയ്യില്‍ തൂങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടു. അവര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ ഒരു കൊലയാളിയായിരിക്കണ! കടലില്‍ വച്ചയാള്‍ മരിച്ചില്ല. എങ്കിലും അവന്‍ ജീവനോടെ ഇരിക്കാന്‍ നീതി അനുവദിക്കുന്നില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു.
Malayalam 1992 MBSI
ആ ജന്തു അവന്റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അണലി അവന്റെ കൈമേൽ തൂങ്ങുന്നത് ആ സ്ഥലവാസികൾ കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്ന് രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്ന് തമ്മിൽ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നത് ബര്‍ബരന്മാര്‍ കണ്ടപ്പോള്‍: ഈ മനുഷ്യന്‍ ഒരു കൊലപാതകന്‍ സംശയമില്ല; കടലില്‍നിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്ന് തമ്മില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
പാമ്പ്‌ അവന്‍െറ കൈയില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട്‌ നാട്ടുകാര്‍ പരസ്‌പരം പറഞ്ഞു: ഈ മനുഷ്യന്‍ ഒരു കൊലപാതകിയാണെന്നതിനു സംശയമില്ല. അവന്‍ കട ലില്‍നിന്നു രക്‌ഷപെട്ടെങ്കിലും ജീവിക്കാന്‍ നീതി അവനെ അനുവദിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ പൗലോസിന്റെ കൈയിൽ പാമ്പു തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് ദ്വീപുനിവാസികൾ, “ഈ മനുഷ്യൻ തീർച്ചയായും ഒരു കൊലപാതകിയാണ്; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി ഇയാളെ ജീവിക്കാൻ അനുവദിക്കുന്നില്ലല്ലോ!” എന്നു തമ്മിൽ പറഞ്ഞു.