Acts 28:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെയടുത്ത് ആ ദ്വീപിന്‍റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂര്‍വം സല്‍ക്കരിച്ചു.
Malayalam (ERV) WBTC Bible
ആ പ്രദേശത്തു കുറച്ചു കൃഷിഭൂമി ഉണ്ടായിരുന്നു. പുബ്ളിയൊസ് എന്നു പേരായ വളരെ പ്രധാനപ്പെട്ട ഒരാളുടേതായിരുന്നു ആ കൃഷിയിടം. അയാള്‍ ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. പുബ്ളിയൊസ് തങ്ങളോടു വളരെ കാരുണ്യം കാട്ടി. ഞങ്ങള്‍ മൂന്നു ദിവസം അയാളുടെ വീട്ടില്‍ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു.
Malayalam 1992 MBSI
ആ സ്ഥലത്തിന്റെ സമീപത്തു പുബ്ളിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്‍ക്കാരം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സ്ഥലത്തിന്റെ സമീപത്ത് പുബ്ലിയൊസ് എന്ന് പേരുള്ള ആ ദ്വീപുപ്രമാണിയ്ക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ സ്വീകരിച്ച് മൂന്ന് ദിവസം ആദരവോടെ ഞങ്ങളെ സൽക്കരിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സ്ഥലത്തിന്‍റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു.
Malayalam Bible POC-ML 2013
ദ്വീപിലെ പ്രമാണിയായ പുബ്‌ളിയൂസിന്‌ ആ സ്‌ഥലത്തിനടുത്തുതന്നെ കുറെ ഭൂമിയുണ്ടായിരുന്നു. അവന്‍ ഞങ്ങളെ സ്വീകരിച്ച്‌ മൂന്ന്‌ ദിവസത്തേക്ക്‌ ആതിഥ്യം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദ്വീപുപ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെയടുത്ത് കുറെ സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു മൂന്നുദിവസം ആദരവോടെ സൽക്കരിച്ചു.