Acts 28:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുബ്ലിയൊസിന്‍റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദര്‍ശിച്ച് കൈകള്‍ വച്ചു പ്രാര്‍ഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു.
Malayalam (ERV) WBTC Bible
പുബ്ളിയൊസിന്‍റെ അപ്പന്‍ ഒരു ശയ്യാവലംബിയായ രോഗിയായിരുന്നു. പനിയും വയറുകടിയും അദ്ദേഹത്തെ ബാധിച്ചിരുന്നു. പെൌലൊസ് അദ്ദേഹത്തിന്‍റെ അടുത്തു ചെന്ന് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ മേല്‍ വച്ച് പെൌലൊസ് ആ മനുഷ്യന്‍റെ രോഗം ഭേദമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി.
Malayalam 1992 MBSI
പുബ്ളിയൊസിന്റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ത്ഥിച്ചു അവന്റെമേല്‍ കൈവെച്ചു സൌഖ്യം വരുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ച് കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്ത് ചെന്ന് പ്രാർത്ഥിച്ച് അവന്റെമേൽ കൈവച്ച് സുഖപ്പെടുത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുബ്ലിയൊസിന്‍റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്‍റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ഥിച്ച് അവന്‍റെമേല്‍ കൈ വച്ചു സൗഖ്യം വരുത്തി.
Malayalam Bible POC-ML 2013
പുബ്‌ളിയൂസിന്‍െറ പിതാവ്‌ പനിയും അതിസാരവും പിടിപെട്ടു കിടപ്പിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി.