Acts 3:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാര്‍ഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു.
Malayalam (ERV) WBTC Bible
ഒരു ദിവസം പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്കു പോയി. അപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയായിരുന്നു. അത് ദൈവാലയത്തില്‍ നിത്യേനയുള്ള പ്രാര്‍ത്ഥനാസമയമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
Malayalam 1992 MBSI
ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാം മണിനേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാര്‍ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോള്‍
Malayalam Bible POC-ML 2013
ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്‌ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു.