Acts 3:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജീവനാഥനെ നിങ്ങള്‍ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍.
Malayalam (ERV) WBTC Bible
ജീവന്‍ നല്‍കുന്നവനെ നിങ്ങള്‍ കൊല്ലുകയും ചെയ്തു! എന്നാല്‍ ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു. ഞങ്ങള്‍ അതിനു സാക്ഷികളാണ്. ഞങ്ങള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കണ്ടതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ദൈവം മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.
Malayalam 1992 MBSI
അവനെ ദൈവം മരിച്ചവരില്‍നിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ദൈവം മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.
Malayalam Bible POC-ML 2013
ജീവന്‍െറ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്‌ഷികളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്.