Acts 3:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ യേശുവിന്‍റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തില്‍, ഇയാള്‍ക്കു സമ്പൂര്‍ണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവില്‍ക്കൂടിയുള്ള വിശ്വാസമാണ്.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ശക്തിയാണ് ഈ മുടന്തനെ സുഖപ്പെടുത്തിയത്. ഞങ്ങള്‍ യേശുവിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതു കൊണ്ടാണിങ്ങനെ സംഭവിച്ചത്. നിങ്ങള്‍ക്കിയാളെ കാണാം. നിങ്ങള്‍ക്കിയാളെ അറിയുകയും ചെയ്യാം. യേശുവിലുള്ള വിശ്വാസമാണയാളെ പൂര്‍ണ്ണമായും സുഖപ്പെടുത്തിയത്. അങ്ങനെ സംഭവിക്കുന്നത് നിങ്ങളെല്ലാം കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.
Malayalam 1992 MBSI
അവന്റെ നാമത്തിലെ വിശ്വാസത്താല്‍ അവന്റെ നാമം തന്നേ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായി തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായി തീര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ നാമത്തിലെ വിശ്വാസത്താല്‍ അവന്‍റെ നാമംതന്നെ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായിത്തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
അവന്‍െറ നാമത്തിലുള്ള വിശ്വാസംമൂലം, അവന്‍െറ നാമമാണ്‌ നിങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്‌. അവനിലുള്ള വിശ്വാസമാണ്‌ നിങ്ങളുടെ മുമ്പില്‍വച്ച്‌ ഈ മനുഷ്യനു പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്‌തത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്.