Acts 3:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോശ ഇങ്ങനെ പറയുന്നു: ‘ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും. അദ്ദേഹം പറയുന്നത് എന്തുതന്നെ ആയാലും, അതു നിങ്ങള്‍ ശ്രദ്ധിക്കണം.
Malayalam (ERV) WBTC Bible
മോശെ പറഞ്ഞു, ‘കര്‍ത്താവായ നിങ്ങളുടെ ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. ആ പ്രവാചകന്‍ നിങ്ങളുടെ ഇടയില്‍ നിന്നും തന്നെ വരും. അവന്‍ എന്നെപ്പോലെയായിരിക്കും. പ്രവാചകര്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ പ്രവര്‍ത്തിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
Malayalam 1992 MBSI
“ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കേണം.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുന്നേല്പിച്ചു തരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്റെ വാക്കു കേള്‍ക്കേണം.
Malayalam Bible POC-ML 2013
മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്കായി, നിങ്ങളുടെ സഹോദരന്‍മാരുടെയിടയില്‍നിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയര്‍ത്തും. അവന്‍ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍ കേള്‍ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ ഇപ്രകാരം പറഞ്ഞു, ‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും; അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.