Acts 3:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ പ്രവാചകന്മാരുടെയും, ദൈവം നിങ്ങളുടെ പൂര്‍വികന്മാര്‍ക്കു നല്‌കിയ ഉടമ്പടിയുടെയും അവകാശികളാകുന്നു. ‘ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ക്കൂടി അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രഹാമിനോട് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
Malayalam (ERV) WBTC Bible
പ്രവാചകര്‍ പറഞ്ഞതെല്ലാം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. നിങ്ങളുടെ പിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട നിയമം നിങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ‘നിന്‍റെ സന്തതിയാല്‍ ഭൂമിയിലെ എല്ലാ രാജ്യങ്ങളും അനുഗ്രഹിക്കപ്പെടും എന്ന് ദൈവം നിങ്ങളുടെ പിതാവായ അബ്രാഹാമിനോട് അരുളിച്ചെയ്തിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
Malayalam 1992 MBSI
“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്ന് ദൈവം അബ്രഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾ തന്നെ നിങ്ങൾ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍തന്നെ.
Malayalam Bible POC-ML 2013
നിങ്ങള്‍ പ്രവാചകന്‍മാരുടെയും നമ്മുടെ പിതാക്കന്‍മാരോടു ദൈവം ചെയ്‌ത ഉടമ്പടിയുടെയും സന്തതികളാണ്‌. അവിടുന്ന്‌ അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്‍െറ സന്തതിവഴി അനുഗൃഹീതമാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഭൂമിയിലെ സകലകുടുംബങ്ങളും നിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. നിങ്ങൾ ആ പ്രവാചകരുടെയും നിങ്ങളുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടമ്പടിയുടെയും മക്കളാണ്.