Acts 4:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നസറായനായ യേശുവിന്‍റെ നാമത്തില്‍ത്തന്നെയാണ് ഈ മനുഷ്യന്‍ പൂര്‍ണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പില്‍ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങള്‍ എല്ലാവരും അറിഞ്ഞുകൊള്ളുക.
Malayalam (ERV) WBTC Bible
ഞങ്ങള്‍ നിങ്ങളെയും എല്ലാ യെഹൂദ ജനത്തെയും അറിയാക്കാന്‍ ആഗ്രഹിക്കുന്നു. ഇയാള്‍ സുഖപ്പെട്ടത് നസ്രായനായ യേശുക്രിസ്തുവിന്‍റെ ശക്തിയാലാണ്. നിങ്ങള്‍ യേശുവിനെ ക്രൂശിച്ചു, ദൈവം അവനെ പുനരുജ്ജീവിപ്പിച്ചു, മുടന്തനായിരുന്ന ഇയാള്‍ക്ക് യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഇപ്പോള്‍ നടക്കാനും നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കാനും കഴിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
Malayalam 1992 MBSI
ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ ക്രൂശിച്ചവനും ദൈവം മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍തന്നെ ഇവന്‍ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ജനമൊക്കെയും അറിഞ്ഞുകൊള്‍വിന്‍.
Malayalam Bible POC-ML 2013
നിങ്ങളും ഇസ്രായേല്‍ജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്നു ദൈവം ഉയിര്‍പ്പിക്കുകയും ചെയ്‌ത നസറായനായ യേശുക്രിസ്‌തുവിന്‍െറ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്.