Acts 4:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോള്‍, അവിടെ കൂടിയിരുന്നവര്‍ ആശ്ചര്യപ്പെടുകയും അവര്‍ യേശുവിന്‍റെ സഹചാരികള്‍ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
യോഹന്നാനും പത്രൊസിനും യാതൊരുവിധ പ്രത്യേക പരിശീലനമോ, വിദ്യാഭ്യാസമോ ഇല്ലെന്നും യെഹൂദനേതാക്കള്‍ക്കു മനസ്സിലായി. അവര്‍ നിര്‍ഭയരായി സംസാരിക്കുന്നതു കണ്ട യെഹൂദനേതാക്കള്‍ അത്ഭുതപ്പെട്ടു. പത്രൊസും യോഹന്നാനും യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ ആണെന്നും അവര്‍ മനസ്സിലാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
Malayalam 1992 MBSI
അവര്‍ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണ്‍കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
Malayalam Bible POC-ML 2013
പത്രോസിന്‍െറയും യോഹന്നാന്‍െറയും ധൈര്യം കാണുകയും അവര്‍ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്‌സിലാക്കുകയും ചെയ്‌തപ്പോള്‍ അവര്‍ അദ്‌ഭുതപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന്‌ ഗ്രഹിക്കുകയുംചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി.