Acts 4:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അവര്‍ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമില്‍ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാന്‍ നമുക്കു സാധ്യവുമല്ല.
Malayalam (ERV) WBTC Bible
അവര്‍ പറഞ്ഞു, “ഇവരെ നാമെന്തു ചെയ്യണം? അവരൊരു മഹത്തായ അത്ഭുതം പ്രവര്‍ത്തിച്ചുവെന്ന് യെരൂശലേം ജനത മുഴുവന്‍ അറിഞ്ഞു. അതു വ്യക്തവു മാണ്. ആ സത്യം നിഷേധിക്കാന്‍ സാദ്ധ്യവുമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
Malayalam 1992 MBSI
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്ന് യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.
Malayalam Bible POC-ML 2013
ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവര്‍വഴി ശ്രദ്‌ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികള്‍ക്കെല്ലാം വ്യക്‌തമായി അറിയാം. അതു നിഷേധിക്കാന്‍ നമുക്കു സാധ്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല.