Acts 4:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാല്‍ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ: വിജാതീയര്‍ കോപാകുലരാകുന്നതും, ജനങ്ങള്‍ വ്യര്‍ഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്? സര്‍വേശ്വരനും
Malayalam (ERV) WBTC Bible
ഞങ്ങളുടെ പിതാവായ ദാവീദ് അവിടുത്തെ ദാസനായിരുന്നു. പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അവന്‍ ഈ വാക്കുള്‍ എഴുതി: ‘ജാതികള്‍ വിളിച്ചു കൂവിയതെന്തിന്? ലോകരെന്തിനു നിഷ്പ്രയോജനമായി ദൈവദോഷം ചിന്തിക്കുന്നു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
Malayalam 1992 MBSI
“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ഥമായതു നിരൂപിക്കുന്നതും എന്ത്?
Malayalam Bible POC-ML 2013
ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്‍െറ അധരത്തിലൂടെ പരിശുദ്‌ധാത്‌മാവു മുഖേന അവിടുന്ന്‌ ഇപ്രകാരം അരുളിച്ചെയ്‌തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്‌? ജനങ്ങള്‍ വ്യര്‍ഥ മായ കാര്യങ്ങള്‍ വിഭാവനം ചെയ്‌തതുമെന്തിന്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?