Acts 4:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവന്‍’ എന്നര്‍ഥമുള്ള ബര്‍നബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാര്‍ വിളിച്ചിരുന്നത്.
Malayalam (ERV) WBTC Bible
യോസേഫ് എന്നു പേരായ ഒരു വിശ്വാസി ഉണ്ടായിരുന്നു. അപ്പൊസ്തലന്മാര്‍ അവനെ ബര്‍ന്നബാസ് എന്നു വിളിച്ചു. (‘പരസഹായി’ എന്നാണ് ഈ പേരിനര്‍ത്ഥം) അയാള്‍ കുപ്രസില്‍ ജനിച്ചൊരു ലേവ്യന്‍ ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
Malayalam 1992 MBSI
പ്രബോധനപുത്രന്‍ എന്നു അര്‍ത്ഥമുള്ള ബര്‍ന്നബാസ് എന്നു അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രബോധനപുത്രൻ എന്ന് അർത്ഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസഫ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രബോധനപുത്രന്‍ എന്ന് അര്‍ഥമുള്ള ബര്‍ന്നബാസ് എന്ന് അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യന്‍
Malayalam Bible POC-ML 2013
ബാര്‍ണബാസ്‌ എന്ന അപരനാമത്താല്‍ അപ്പസ്‌തോലന്‍മാര്‍ വിളിച്ചിരുന്നവനും - ഈ വാക്കിന്‍െറ അര്‍ഥം ആശ്വാസ പുത്രന്‍ എന്നാണ്‌ - സൈപ്രസ്‌ സ്വദേശിയും ലേവായ നുമായ ജോസഫ്‌
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം.