Acts 5:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തല്‍ക്ഷണം സഫീറയും പത്രോസിന്‍റെ കാല്ച്ചുവട്ടില്‍ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാര്‍ അകത്തു ചെന്നപ്പോള്‍ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവര്‍ മൃതദേഹം എടുത്തുകൊണ്ടുപോയി ഭര്‍ത്താവിന്‍റെ സമീപം സംസ്കരിച്ചു.
Malayalam (ERV) WBTC Bible
ആ നിമിഷം സഫീര താഴെ വീണു മരിച്ചു. ചെറുപ്പക്കാര്‍ വന്നപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെയും പുറത്തേക്കു കൊണ്ടുപോയി. അവളുടെ ഭര്‍ത്താവിന്‍റെ അടുത്ത് സംസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
Malayalam 1992 MBSI
ഉടനെ അവള്‍ അവന്റെ കാല്‍ക്കല്‍ വീണു പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്നു അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്റെ അരികെ കുഴിച്ചിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉടനെ അവൾ പത്രൊസിന്റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്ന് കണ്ട് പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉടനെ അവള്‍ അവന്‍റെ കാല്ക്കല്‍ വീണ് പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്ന് അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്‍റെ അരികെ കുഴിച്ചിട്ടു.
Malayalam Bible POC-ML 2013
തത്‌ക്‌ഷണം അവള്‍ അവന്‍െറ കാല്‍ക്കല്‍ മരിച്ചുവീണു. ചെറുപ്പക്കാര്‍ അകത്തു പ്രവേശിച്ചപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതു കണ്ടു. അവര്‍ അവളെ എടുത്തുകൊണ്ടുപോയി ഭര്‍ത്താവിനു സമീപം സംസ്‌കരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു.