Acts 5:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോസ്തോലന്മാര്‍ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയില്‍ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടിവന്നു.
Malayalam (ERV) WBTC Bible
അപ്പൊസ്തലന്മാര്‍ പല അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും ചെയ്തു. ജനങ്ങളെല്ലാം അതു കണ്ടു. അപ്പൊസ്തലന്മാര്‍ ശലോമോന്‍റെ മണ്ഡപത്തില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു; അവര്‍ക്കെല്ലാം ഒരേ ലക്ഷ്യമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
Malayalam 1992 MBSI
അപ്പൊസ്തലന്മാരുടെ കയ്യാല്‍ ജനത്തിന്റെ ഇടയില്‍ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തില്‍ കൂടിവരിക പതിവായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പൊസ്തലന്മാരുടെ കൈയാല്‍ ജനത്തിന്‍റെ ഇടയില്‍ പല അടയാളങ്ങളും അദ്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടി വരിക പതിവായിരുന്നു.
Malayalam Bible POC-ML 2013
അപ്പസ്‌തോലന്‍മാരുടെ കരങ്ങള്‍വഴി ജനമധ്യത്തില്‍ വളരെ അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. അവര്‍ ഏകമനസ്‌സോടെ സോളമന്‍െറ മണ്‍ഡ പത്തില്‍ ഒന്നിച്ചുകൂടുക പതിവായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു.