Acts 5:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് കടന്നുപോകുമ്പോള്‍, അദ്ദേഹത്തിന്‍റെ നിഴലെങ്കിലും രോഗികളുടെമേല്‍ പതിക്കുന്നതിനുവേണ്ടി ജനങ്ങള്‍ അവരെ കൊണ്ടുവന്നു തെരുവീഥികളില്‍പോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് ആളുകള്‍ രോഗികളെ വഴിയിലേക്കു കൊണ്ടുവന്നു. പത്രൊസ് അതുവഴി വരുന്നുണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നു. അതിനാലവര്‍ കട്ടിലുകളിലും മെത്തകളിലും കിടത്തി രോഗികളെ കൊണ്ടുവന്നു. രോഗികളെ പത്രൊസിന്‍റെ നിഴലു തൊടീച്ചാല്‍ പോലും മതി ഭേദമാകാന്‍ എന്നവര്‍ കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.
Malayalam 1992 MBSI
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടെയുംമേല്‍ വീഴേണ്ടതിന്നു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും,.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടേയുംമേല്‍ വീഴേണ്ടതിനു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.
Malayalam Bible POC-ML 2013
അവര്‍ രോഗികളെ തെരുവീഥികളില്‍കൊണ്ടുവന്ന്‌ കിടക്കകളിലും കട്ടിലുകളിലും കിടത്തിയിരുന്നു. പത്രോസ്‌ കടന്നുപോകു മ്പോള്‍ അവന്‍െറ നിഴലെങ്കിലും അവരില്‍ ഏതാനും പേരുടെമേല്‍ പതിക്കുന്നതിനുവേണ്ടിയായിരുന്നു അത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു.