Acts 5:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്‍റെ വിലയില്‍ ഒരംശം അയാള്‍ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കല്‍ സമര്‍പ്പിച്ചു.
Malayalam (ERV) WBTC Bible
പക്ഷേ അയാള്‍ കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം മാത്രമേ അപ്പോസ്തലന്മാരെ ഏല്പിച്ചുള്ളൂ. കുറച്ചു പണം അയാള്‍ തനിക്കായി രഹസ്യമായി മാറ്റിവച്ചു. അയാളുടെ ഭാര്യയ്ക്ക് അത് അറിയാമായിരുന്നു എങ്കിലും അവളും അത് അംഗീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു.
Malayalam 1992 MBSI
ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ച്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കല്‍ വച്ചു.
Malayalam Bible POC-ML 2013
വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റിവച്ചു. ബാക്കി അപ്പസ്‌തോലന്‍മാരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.