Acts 5:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദേവാലയത്തിലെ പടനായകനും പുരോഹിതമുഖ്യന്മാരും ഇതു കേട്ടപ്പോള്‍, ഇതെങ്ങനെ പരിണമിക്കുമെന്ന് ഓര്‍ത്ത് അവരെക്കുറിച്ച് അത്യധികം അമ്പരന്നു.
Malayalam (ERV) WBTC Bible
ദൈവാലയ കാവല്‍ക്കാരുടെ നേതാവും പുരോഹിതപ്രമുഖരും ഇതു കേട്ടു. അവരാകെ കുഴങ്ങി. അവര്‍ അത്ഭുതപ്പെട്ടു. “ഇതിന്‍റെ ഭവിഷ്യത്തുക്കള്‍ എന്തായിരിക്കും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
Malayalam 1992 MBSI
ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ വാക്ക് കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും അവരെക്കുറിച്ച് ഇത് എന്തായിത്തീരും എന്ന് വിചാരിച്ച് ചഞ്ചലിച്ച് കൊണ്ടിരുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു.
Malayalam Bible POC-ML 2013
ഇതു കേട്ടപ്പോള്‍ ദേവാലയസേനാധിപനും പുരോഹിതപ്രമുഖന്‍മാരും ഇതിന്‍െറ പര്യവസാനം എന്തായിരിക്കുമെന്നു ചിന്തിച്ച്, അവരെപ്പറ്റി സംഭ്രാന്തരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു.