Acts 5:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആ മനുഷ്യന്‍റെ നാമത്തില്‍ ജനങ്ങളെ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ നിങ്ങളോടു കര്‍ശനമായി ആജ്ഞാപിച്ചിരുന്നുവല്ലോ. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങള്‍ നിങ്ങളുടെ ഉപദേശംകൊണ്ട് യെരൂശലേം മുഴുവന്‍ നിറച്ചിരിക്കുന്നു. ആ മനുഷ്യന്‍റെ രക്തത്തിന്‍റെ ഉത്തരവാദിത്വം ഞങ്ങളുടെമേല്‍ ചുമത്താനാണു നിങ്ങളുടെ ഉദ്ദേശ്യം.”
Malayalam (ERV) WBTC Bible
അവന്‍ പറഞ്ഞു, “ഈ മനുഷ്യനെപ്പറ്റി പഠിപ്പിക്കുവാന്‍ പാടില്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ? പക്ഷേ നിങ്ങളെന്താണു ചെയ്തതെന്നു നോക്കൂ! യെരൂശലേം മുഴുവന്‍ നിങ്ങള്‍ നിങ്ങളുടെ ഉപദേശം കൊണ്ടു നിറച്ചു. ഈ മനുഷ്യന്‍റെ മരണത്തില്‍ നിങ്ങള്‍ ഞങ്ങളെ കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യേശുവിന്റെ നാമത്തിൽ ഉപദേശിക്കരുത് എന്ന് ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്റെ രക്തത്തിന്റെ കുറ്റം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ നാമത്തില്‍ ഉപദേശിക്കരുത് എന്ന് ഞങ്ങള്‍ നിങ്ങളോട് അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്‍റെ രക്തം ഞങ്ങളുടെമേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്‍െറ രക്‌തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”