Acts 5:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്‍റെ നേരെ വ്യാജം പ്രവര്‍ത്തിക്കുവാനും വസ്തുവിന്‍റെ വിലയില്‍ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താന്‍ നിന്‍റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്?
Malayalam (ERV) WBTC Bible
പത്രൊസ് പറഞ്ഞു, “അനന്യാസേ എന്തിനാണ് സാത്താനെ നിന്‍റെ ഹൃദയം നിയന്ത്രിക്കാന്‍ അനുവദിച്ചത്? നീ നുണ പറയുകയും പരിശുദ്ധാത്മാവിനെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നിലം വിറ്റു. പക്ഷേ എന്തുകൊണ്ടാണ് നീ കുറേ പണം നിനക്കായി സൂക്ഷിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
Malayalam 1992 MBSI
അപ്പോള്‍ പത്രൊസ്അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്റെ വിലയിൽ ഒരുഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തു വയ്പാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയത് എന്ത്?
Malayalam Bible POC-ML 2013
പത്രോസ്‌ ചോദിച്ചു: അനനിയാസേ, പരിശുദ്‌ധാത്‌മാവിനെ വഞ്ചിക്കാനും പറമ്പിന്‍െറ വിലയുടെ ഒരംശം മാറ്റിവയ്‌ക്കാനും സാത്താന്‍ നിന്‍െറ ഹൃദയത്തെ പ്രരിപ്പിച്ചതെന്ത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്?