Acts 5:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍ അനുതപിച്ചു മനം തിരിയുന്നതിനും അവര്‍ക്കു പാപമോചനം നല്‌കുന്നതിനും യേശുവിനെ നായകനും രക്ഷകനുമായി ദൈവം തന്‍റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തിയിരിക്കുന്നു.
Malayalam (ERV) WBTC Bible
ദൈവം തന്‍റെ വലതുവശത്തേക്ക് ഉയര്‍ത്തിയ ഒരുവന്‍ യേശുവാണ്. ദൈവം യേശുവിനെ നമ്മുടെ നായകനും രക്ഷകനുമാക്കിത്തീര്‍ത്തു. യെഹൂദരെല്ലാവരും മാനസാന്തരപ്പെടുന്നതിനാണ് ദൈവം അതു ചെയ്തത്. അപ്പോള്‍ ദൈവത്തിനവരുടെ പാപങ്ങള്‍ ക്ഷമിക്കാനാവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
Malayalam 1992 MBSI
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നലകുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാല്‍ ഉയര്‍ത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലംകൈയാല്‍ ഉയര്‍ത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
ഇസ്രായേലിന്‌ അനുതാപവും പാപമോചനവും നല്‍കാന്‍ ദൈവം അവനെ നാഥനും രക്‌ഷകനുമായി തന്‍െറ വലത്തുഭാഗത്തേക്ക്‌ ഉയര്‍ത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.