Acts 5:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ വസ്തുതകള്‍ക്ക് ഞങ്ങളും, ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് അവിടുന്നു നല്‌കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.”
Malayalam (ERV) WBTC Bible
ഇതെല്ലാം സംഭവിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിനാല്‍ അതെല്ലാം സത്യമാണെന്ന് ഞങ്ങള്‍ക്കു പറയാനാവും. ഇതെല്ലാം സത്യമാണെന്നും പരിശുദ്ധാത്മാവ് കാണിക്കുന്നു. ദൈവം അവനെ അനുസരിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കി.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവര്‍ക്കും നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവര്‍ക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഈ സംഭവങ്ങള്‍ക്കു ഞങ്ങള്‍ സാക്‌ഷികളാണ്‌. തന്നെ അനുസരിക്കുന്നവര്‍ക്കു ദൈവം പ്രദാനംചെയ്യുന്ന പരിശുദ്‌ധാത്‌മാവ്‌ ഇതിനു സാക്‌ഷിയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”