Acts 5:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സന്നദ്രിംസംഘത്തിലുള്‍പ്പെട്ട ഗമാലിയേല്‍ എന്ന പരീശന്‍ എഴുന്നേറ്റുനിന്ന് അപ്പോസ്തോലന്മാരെ അല്പസമയത്തേക്ക് പുറത്തിറക്കി നിറുത്താന്‍ ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
യോഗത്തിലെ ഒരു പരീശന്‍ എഴുന്നേറ്റു. ഗമാലീയേല്‍ എന്നായിരുന്നു അയാളുടെ പേര്‍. ഒരു ശാസ്ത്രികൂടിയായ അയാളെ ആളുകള്‍ ബഹുമാനിച്ചിരുന്നു. അപ്പൊസ്തലന്മാരെ അല്പനേരത്തേക്കവിടുന്നു മാറ്റി നിര്‍ത്താന്‍ അയാള്‍ കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
Malayalam 1992 MBSI
അപ്പോള്‍ സര്‍വ്വ ജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായധിപസംഘത്തില്‍ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ സര്‍വജനത്തിനും ബഹുമാനമുള്ള ധര്‍മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായാധിപസംഘത്തില്‍ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, നിയമോപദേഷ്‌ടാവും സകലര്‍ക്കും ആദരണീയനുമായ ഗമാലിയേല്‍ എന്ന ഫരിസേയന്‍ സംഘത്തില്‍ എഴുന്നേറ്റുനിന്ന്, അവരെ കുറച്ചുസമയത്തേക്കു പുറത്തുനിറുത്താന്‍ ആവശ്യപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു.