Acts 5:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവരാലും ബഹുമാനിതനും യെഹൂദന്മാരുടെ ധര്‍മോപദേഷ്ടാവുമായിരുന്നു ഗമാലിയേല്‍. അദ്ദേഹം പറഞ്ഞു: “ഇസ്രായേല്‍ജനങ്ങളേ, ഈ മനുഷ്യരെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചുവേണം.
Malayalam (ERV) WBTC Bible
എന്നിട്ടയാള്‍ യെഹൂദരോടു പറഞ്ഞു, “യിസ്രായേല്‍ക്കാരേ, ഈ മനുഷ്യരെക്കുറിച്ചു നിങ്ങള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തില്‍ സൂക്ഷിക്കുക!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്‌വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
Malayalam 1992 MBSI
പിന്നെ അവന്‍ അവരോടുയിസ്രായേല്‍ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്ന് സൂക്ഷിച്ചുകൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ അവരോട്: യിസ്രായേല്‍പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്ന് സൂക്ഷിച്ചുകൊള്‍വിന്‍.
Malayalam Bible POC-ML 2013
അനന്തരം അവന്‍ പറഞ്ഞു: ഇസ്രായേല്‍ ജനങ്ങളേ, ഈ മനുഷ്യരോട്‌ എന്തുചെയ്യാമെന്നു തീരുമാനിക്കുന്നതു സൂ ക്‌ഷിച്ചുവേണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം.