Acts 5:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുറെനാള്‍ മുമ്പ് ത്യുദാസ് എന്നൊരാള്‍ താന്‍ മഹാനാണെന്നു ഭാവിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടല്ലോ. ഏകദേശം നാനൂറുപേര്‍ അയാളുടെ പക്ഷത്തു ചേര്‍ന്നു. എന്നാല്‍ അയാള്‍ കൊല്ലപ്പെട്ടു; അയാളെ അനുഗമിച്ചവര്‍ ചിന്നിച്ചിതറി നാമാവശേഷരായിത്തീര്‍ന്നു.
Malayalam (ERV) WBTC Bible
കുറച്ചുകാലം മുന്പ് തദാസ് പ്രത്യക്ഷപ്പെട്ടു. താനാണു വന്പന്‍ എന്നയാള്‍ പ്രഖ്യാപിച്ചു. നാനൂറോളം പുരുഷന്മാര്‍ അവനോടു ചേര്‍ന്നു. പക്ഷേ അവന്‍ കൊല്ലപ്പെട്ടു. അവനെ അനുഗമിച്ചവരെല്ലാം നാലുപാടും ചിതറി ഓടി. അവര്‍ക്ക് ഒന്നും ചെയ്യുവാനാകുമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേർന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
Malayalam 1992 MBSI
ഈ നാളുകള്‍ക്കു മുമ്പെ തദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്ന് നടിച്ച്; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ നാളുകള്‍ക്കു മുമ്പേ ത്യൂദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേര്‍ന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
Malayalam Bible POC-ML 2013
കുറെനാളുകള്‍ക്കു മുമ്പ്, താന്‍ ഒരു വലിയവനാണെന്ന ഭാവത്തില്‍തെവുദാസ് രംഗപ്രവേശം ചെയ്‌തു. ഏകദേശം നാനൂറു പേര്‍ അവന്‍െറ കൂടെച്ചേര്‍ന്നു. എന്നാല്‍, അവന്‍ വധിക്കപ്പെടുകയും അവന്‍െറ അനുയായികള്‍ ചിതറുകയും നാമാവശേഷമാവുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു;