Acts 5:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനുശേഷം ഗലീലക്കാരനായ യൂദാ എന്നൊരാള്‍ കാനേഷുമാരി എടുത്തകാലത്തു പ്രത്യക്ഷപ്പെട്ട് ഏതാനും ആളുകളെ വശീകരിച്ചു. അയാളും നശിച്ചു; അയാളെ അനുഗമിച്ചവരും ചിന്നിച്ചിതറിപ്പോയി.
Malayalam (ERV) WBTC Bible
പിന്നീട് യൂദാ എന്നു പേരുള്ള ഒരുവന്‍ ഗലീലയില്‍നിന്നും പ്രത്യക്ഷപ്പെട്ടു. അതു ജനസംഖ്യ രേഖപ്പെടുത്തുന്ന കാലമായിരുന്നു. അയാളോടൊപ്പം കുറെ അനുയായികളും ഉണ്ടായിരുന്നു. അയാളും കൊല്ലപ്പെട്ടു. അയാളുടെ മുഴുവന്‍ അനുയായികളും ചിതറി ഓടിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
Malayalam 1992 MBSI
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവര്‍ ഒക്കെയും ചിതറിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്‍റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി.
Malayalam Bible POC-ML 2013
അനന്തരം കാനേഷുമാരിയുടെ കാലത്തു ഗലീലിയനായ യൂദാസ് പ്രത്യക്‌ഷപ്പെട്ട്, കുറെപ്പേരെ ആ കര്‍ഷിച്ച് അനുയായികളാക്കി. അവനും ന ശിച്ചുപോയി; അനുയായികള്‍ തൂത്തെറിയപ്പെടുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി.