Acts 5:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ദൈവത്തില്‍നിന്നുള്ളതാണെങ്കില്‍ അതിനെ നശിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങള്‍ ദൈവത്തോട് എതിര്‍ക്കുന്നവരെന്ന് ഒരിക്കലും വരരുതല്ലോ.”
Malayalam (ERV) WBTC Bible
പക്ഷേ ഇതു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ തടയാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിങ്ങള്‍ ദൈവത്തിനെതിരായി പൊരുതുന്നവരായിപ്പോലും കാണപ്പെടും!” ഗമാലീയേലിന്‍റെ വാക്കുകളോട് യെഹൂദനേതാക്കള്‍ യോജിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
ദൈവികം എങ്കിലോ നിങ്ങള്‍ക്കു അതു നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്ന് വരരുതല്ലോ” എന്ന് പറഞ്ഞു. അവർക്ക് അത് ബോധിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവികം എങ്കിലോ നിങ്ങള്‍ക്ക് അത് നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവര്‍ അവനെ അനുസരിച്ചു:
Malayalam Bible POC-ML 2013
മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്ര മല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്‍െറ ഉപദേശം സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.”