Acts 5:41 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരാകട്ടെ യേശുവിന്‍റെ നാമത്തില്‍ അപമാനം സഹിക്കുവാന്‍ അര്‍ഹരായതില്‍ ആനന്ദിച്ചുകൊണ്ട് സന്നദ്രിംസംഘത്തിന്‍റെ മുമ്പില്‍നിന്നു പോയി.
Malayalam (ERV) WBTC Bible
അപ്പൊസ്തലന്മാര്‍ അവിടം വിട്ടു. യേശുവിന്‍റെ നാമത്തെച്ചൊല്ലി അപമാനിതരാകാന്‍ അര്‍ഹത കിട്ടിയതില്‍ അവര്‍ ആഹ്ലാദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
Malayalam 1992 MBSI
തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നിന്നു പുറപ്പെട്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്ന് പുറപ്പെട്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍നിന്നു പുറപ്പെട്ടുപോയി.
Malayalam Bible POC-ML 2013
അവരാകട്ടെ, യേശുവിന്‍െറ നാമത്തെപ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ചുകൊണ്ട് സംഘത്തിന്‍െറ മുമ്പില്‍ നിന്നു പുറത്തുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി.