Acts 5:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ പത്രോസ് പറഞ്ഞു: “കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കുവാന്‍ നിങ്ങള്‍ തമ്മില്‍ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭര്‍ത്താവിനെ സംസ്കരിച്ചവര്‍ വാതില്‌ക്കല്‍ എത്തിക്കഴിഞ്ഞു. അവര്‍ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.”
Malayalam (ERV) WBTC Bible
പത്രൊസ് അവളോടു പറഞ്ഞു, “എന്തിനാണു നീയും ഭര്‍ത്താവും ഇങ്ങനെ കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിക്കാന്‍ സമ്മതിച്ചത്? നോക്കൂ! നീ ആ കാലടിയൊച്ചകള്‍ കേള്‍ക്കുന്നില്ലേ? നിന്‍റെ ഭര്‍ത്താവിന്‍റെ ശവസം സ്കാരം നടത്തിയവര്‍ ഇതാ എത്തിയിരിക്കുന്നു. അവര്‍ നിന്നെയും അതേപോലെ കൊണ്ടുപോകും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
Malayalam 1992 MBSI
പത്രൊസ് അവളോടുകര്‍ത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തതു എന്തു? ഇതാ, നിന്റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ടു; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്രൊസ് അവളോട്: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് അവളോട്: കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തത് എന്ത്? ഇതാ, നിന്‍റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ട്; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ പത്രോസ്‌ പറഞ്ഞു: കര്‍ത്താവിന്‍െറ ആത്‌മാവിനെ പരീക്‌ഷിക്കാന്‍ നിങ്ങള്‍ ഒത്തുചേര്‍ന്നതെന്ത്‌? ഇതാ, നിന്‍െറ ഭര്‍ത്താവിനെ സംസ്‌ കരിച്ചവരുടെ കാലൊച്ചവാതിലിനു പുറത്തു കേള്‍ക്കാം. അവര്‍ നിന്നെയും കൊണ്ടുപോ കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു.