Acts 6:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏതാനും കള്ളസാക്ഷികളെയും കൊണ്ടുവന്നു. അവര്‍ ഇങ്ങനെ മൊഴി കൊടുത്തു: “ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിനും യെഹൂദധര്‍മശാസ്ത്രത്തിനും എതിരായി അനുസ്യൂതം പ്രസംഗിക്കുന്നു.
Malayalam (ERV) WBTC Bible
യെഹൂദര്‍ ചില ആളുകളെ സഭയില്‍ വരുത്തി. സ്തെഫാനൊസിനെതിരെ കള്ളസാക്ഷി പറയാന്‍ യെഹൂദര്‍ ഏര്‍പ്പെടുത്തിയിരുന്നവര്‍ പറഞ്ഞു, “ഈ ദൈവാലയത്തെപ്പറ്റി ഇയാള്‍ ദുഷിച്ചുകൊണ്ടിരിക്കുന്നു. മോശെയുടെ ന്യായപ്രമാണത്തെയും ഇയാള്‍ ദുഷിക്കാറുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
Malayalam 1992 MBSI
കള്ളസ്സാക്ഷികളെ നിറുത്തിഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു;
Malayalam Bible POC-ML 2013
കള്ളസാക്‌ഷികള്‍ എഴുന്നേറ്റുനിന്ന്‌ പറഞ്ഞു: ഇവന്‍ ഈ വിശുദ്‌ധ സ്‌ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന്‌ ഒരിക്കലും വിരമിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല.