Acts 6:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലിബര്‍ത്തിനര്‍ - വിമോചിതര്‍ - എന്നു വിളിക്കപ്പെട്ടിരുന്നവരുടെ സുനഗോഗിലെ അംഗങ്ങളില്‍ ചിലരും കുറേനക്കാരും, അലക്സാന്ത്രിയക്കാരും, കിലിക്യ, ഏഷ്യാ എന്നീ സംസ്ഥാനക്കാരില്‍ ചിലരും സ്തേഫാനോസിനോടു തര്‍ക്കിക്കുവാന്‍ മുന്നോട്ടു വന്നു.
Malayalam (ERV) WBTC Bible
പക്ഷേ ഏതാനും യെഹൂദര്‍ സ്തെഫാനൊസിനോട് തര്‍ക്കമായി. അവര്‍ ഒരു യെഹൂദപ്പള്ളിയില്‍ നിന്നുള്ളവരായിരുന്നു. വിമോചിതരുടെ യെഹൂദപ്പള്ളി എന്നാണതറിയപ്പെട്ടിരുന്നത്. (കുറേനക്കാര്‍ക്കും അലക്സന്ത്രിയക്കാര്‍ക്കും കൂടി വേണ്ടിയുള്ളതായിരുന്നു ഈ യെഹൂദപ്പള്ളി.) കിലിക്യയില്‍നിന്നും ആസ്യയില്‍നിന്നുമുള്ളവര്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അവരെല്ലാവരും വന്ന് സ്തെഫാനൊസിനോടു വാദിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു.
Malayalam 1992 MBSI
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേ നക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫനൊസിനോടു തര്‍ക്കിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ലിബർത്തീനർ എന്ന് അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ, ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫാനൊസിനോടു തര്‍ക്കിച്ചു.
Malayalam Bible POC-ML 2013
കിറേനേക്കാരും അലക്‌സാണ്‍ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്രന്‍മാരുടെ സിനഗോഗ്‌ എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ്‌ സ്‌തേഫാനോസിനോട്‌ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു.