Acts 7:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എല്ലാ കഷ്ടതകളില്‍നിന്നും അദ്ദേഹത്തെ വിടുവിച്ചു. ഈജിപ്തിലെ രാജാവായ ഫറവോന്‍റെ മുമ്പില്‍ ചെന്നപ്പോള്‍ ദൈവകൃപയും ജ്ഞാനവും അദ്ദേഹത്തിനു നല്‌കപ്പെട്ടു. ഫറവോന്‍ അദ്ദേഹത്തെ ഈജിപ്തിന്‍റെ ഗവര്‍ണറും കൊട്ടാരം കാര്യസ്ഥനുമായി നിയമിച്ചു.
Malayalam (ERV) WBTC Bible
മിസ്രയീമില്‍ യോസേഫിന് ഒരുപാട് കഷ്ടങ്ങളുണ്ടായെങ്കിലും ആ അവസരങ്ങളിലൊക്കെ ദൈവം അവനെ രക്ഷിച്ചു. ഫറവോനായിരുന്നു മിസ്രയീമിലെ രാജാവ്. ഫറവോന്‍ യോസേഫിനെ ഇഷ്ടപ്പെടുകയും ദൈവദത്തമായി യോസേഫിനുള്ള ജ്ഞാനത്താല്‍ അയാളെ ബഹുമാനിക്കുകയും ചെയ്തു. അയാള്‍ യോസേഫിനെ മിസ്രയീമിന്‍റെ അധിപതിയാക്കി. ഫറവോന്‍റെ കൊട്ടാരവാസികളെ ഭരിക്കാനുള്ള അനുവാദം പോലും ഫറവോന്‍ യോസേഫിനു കൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
Malayalam 1992 MBSI
എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദൈവം അവനോടുകൂടെ ഇരുന്ന് അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന് കൃപയും ജ്ഞാനവും കൊടുത്തു: ഫറവോൻ അവനെ മിസ്രയീമിനും തന്റെ സർവ്വഗൃഹത്തിനും അധിപതിയാക്കിവച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവന്‍ അവനെ മിസ്രയീമിനും തന്‍റെ സര്‍വഗൃഹത്തിനും അധിപതിയാക്കി വച്ചു.
Malayalam Bible POC-ML 2013
അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്‌ഷിച്ചു. ഈജിപ്‌തിലെ രാജാവായ ഫറവോയുടെ മുമ്പില്‍ അവനെ സമ്മതനും ജ്‌ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്‌തിന്‍െറയും തന്‍െറ ഭവനം മുഴുവന്‍െറയും മേല്‍ ഭരണാധികാരിയായി നിയമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.