Acts 7:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടാം പ്രാവശ്യം അവര്‍ ചെന്നപ്പോള്‍ യോസേഫ് തന്നെത്തന്നെ സഹോദരന്മാര്‍ക്കു വെളിപ്പെടുത്തി; ഫറവോനും യോസേഫിന്‍റെ കുടുംബാംഗങ്ങളെ അറിയുവാനിടയായി.
Malayalam (ERV) WBTC Bible
പിന്നീടവര്‍ രണ്ടാമതും അവിടെ പോയി. ഈ പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോട് താന്‍ ആരാണെന്ന് വെളിപ്പെടുത്തി. യോസേഫിന്‍റെ കുടുംബത്തെപ്പറ്റി ഫറവോന്‍ അറിയുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‌വന്നു.
Malayalam 1992 MBSI
രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ടാം പ്രാവശ്യം യോസഫ് തന്റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തി; യോസഫിന്റെ കുടുംബം ഫറവോനും അറിവായ് വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രണ്ടാം പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്‍റെ വംശം ഫറവോനു വെളിവായ്‍ വന്നു.
Malayalam Bible POC-ML 2013
അവര്‍ രണ്ടാംപ്രാവശ്യം ചെന്നപ്പോള്‍ ജോസഫ്‌ സഹോദരന്‍മാര്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്‍െറ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.