Acts 7:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ മൃതദേഹങ്ങള്‍ ശേഖേമിലേക്കു കൊണ്ടുപോയി. ഹാമോരിന്‍റെ പുത്രന്മാരോട് അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അവരെ സംസ്കരിച്ചു.
Malayalam (ERV) WBTC Bible
പിന്നീട് അവരുടെ ശരീരം ശെഖേമിലേക്കു കൊണ്ടുവന്നു. അവിടെ അവര്‍ സംസ്കരിക്കപ്പെട്ടു. (ഹാമോരിന്‍റെ പുത്രന്മാരോട് വെള്ളിനാണയങ്ങള്‍ കൊടുത്ത് അബ്രാഹാം ശെഖേമില്‍ വാങ്ങിച്ച കല്ലറയാണത്).
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
Malayalam 1992 MBSI
അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ എമ്മോരിന്റെ മക്കളോട് അബ്രഹാം വിലകൊടുത്ത് വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരെ ശെഖേമില്‍ കൊണ്ടുവന്ന് ശെഖേമില്‍ എമ്മോരിന്‍റെ മക്കളോട് അബ്രാഹാം വില കൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.
Malayalam Bible POC-ML 2013
അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന്‌ കല്ലറയില്‍ സംസ്‌കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്‍െറ പുത്രന്‍മാരില്‍നിന്നു വെള്ളിനാണയങ്ങള്‍ കൊടുത്തുവാങ്ങിയതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.