Acts 7:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“സഹോദരന്മാരേ, പിതാക്കന്മാരേ, ശ്രദ്ധിച്ചാലും! നമ്മുടെ പിതാവായ അബ്രഹാം ഹാരാനില്‍ വാസമുറപ്പിക്കുന്നതിനു മുമ്പ് മെസോപ്പൊത്തേമ്യയില്‍ പാര്‍ത്തിരുന്നപ്പോള്‍, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി അരുള്‍ചെയ്തു:
Malayalam (ERV) WBTC Bible
സ്തെഫാനൊസ് മറുപടി പറഞ്ഞു, “എന്‍റെ യെഹൂദപിതാക്കളേ, സഹോദരന്മാരേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാലും, നമ്മുടെ മഹത്വമാര്‍ന്ന ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു. അബ്രാഹാം മെസൊപ്പൊത്താമ്യയില്‍ ആയിരുന്നു. അവന്‍ ഹാരാനില്‍ താമസിക്കും മുന്പായിരുന്നു അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:
Malayalam 1992 MBSI
സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍. നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുവിൻ. നമ്മുടെ പിതാവായ അബ്രഹാം ഹാരാനിലേക്ക് പോയി താമസിക്കുന്നതിന് മുമ്പെ, മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നേ, തേജോമയനായ ദൈവം അവന് പ്രത്യക്ഷനായി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ പറഞ്ഞത്: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനില്‍ വന്നു പാര്‍ക്കുംമുമ്പേ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി:
Malayalam Bible POC-ML 2013
അവന്‍ പ്രതിവചിച്ചു: സഹോദരന്‍മാരേ, പിതാക്കന്‍മാരേ, കേ ട്ടുകൊള്ളുവിന്‍. നമ്മുടെ പിതാവായ അബ്രാഹം ഹാരാനില്‍ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോള്‍, മഹത്വത്തിന്‍െറ ദൈവം അവനു പ്രത്യക്‌ഷ നായി
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.