Acts 7:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താന്‍ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാന്‍ പോകുകയാണെന്ന് അവര്‍ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവര്‍ അതു മനസ്സിലാക്കിയില്ല.
Malayalam (ERV) WBTC Bible
അവരെ രക്ഷിക്കാന്‍ ദൈവം തന്നെ അയച്ചതാണെന്ന് യെഹൂദര്‍ക്ക് തന്മൂലം മനസ്സിലാകുമെന്ന് മോശെ കരുതി. എന്നാല്‍ അവര്‍ക്കതു മനസ്സിലായില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
Malayalam 1992 MBSI
ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം താന്‍ മുഖാന്തരം അവര്‍ക്കു രക്ഷ നല്കും എന്ന് സഹോദരന്മാര്‍ ഗ്രഹിക്കും എന്ന് അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.
Malayalam Bible POC-ML 2013
ദൈവം അവരെ താന്‍മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര്‍ മനസ്‌സി ലാക്കുമെന്നാണ്‌ അവന്‍ വിചാരിച്ചത്‌. എന്നാല്‍, അവര്‍ അതു മനസ്‌സിലാക്കിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.