Acts 7:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിറ്റേദിവസം രണ്ട് ഇസ്രായേല്യര്‍ തമ്മില്‍ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങള്‍ സഹോദരന്മാരല്ലേ? നിങ്ങള്‍ തമ്മില്‍ അന്യായം പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?
Malayalam (ERV) WBTC Bible
പിറ്റേന്ന് രണ്ട് യെഹൂദര്‍ തമ്മിലടിക്കുന്നത് മോശെ കണ്ടു. അയാള്‍ അവരെ പൊരുത്തപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ‘മനുഷ്യരേ, നിങ്ങള്‍ സഹോദരന്മാരല്ലേ, നിങ്ങളെന്തിനാണ് പരസ്പരം ദ്രോഹിക്കുന്നത്?’
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
Malayalam 1992 MBSI
പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിറ്റന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍വന്നു: പുരുഷന്മാരേ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.
Malayalam Bible POC-ML 2013
അടുത്ത ദിവസം അവര്‍ ശണ്‌ഠകൂടിക്കൊണ്ടിരിക്കേ, അവന്‍ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്‌ജിപ്പിക്കാമെന്നു വിചാരിച്ച്‌ അവന്‍ പറഞ്ഞു: നിങ്ങള്‍ സഹോദരന്‍മാരാണ്‌; എന്തിനു പരസ്‌പരം ദ്രാഹിക്കുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.