Acts 7:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍, തന്‍റെ സഹോദരനോട് അന്യായം പ്രവര്‍ത്തിച്ചവന്‍ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്?
Malayalam (ERV) WBTC Bible
സഹോദരനെ ദ്രോഹിച്ചുകൊണ്ടിരുന്നവന്‍ മോശെയെ തളളിമാറ്റി. അയാള്‍ മോശെയോടു ചോദിച്ചു, ‘ആരാണ് നിന്നെ ഞങ്ങളുടെമേല്‍ ഭരണാധികാരിയും വിധികര്‍ത്താവും ആക്കിയത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?
Malayalam 1992 MBSI
എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങള്‍ക്ക് അധികാരിയും ന്യായകര്‍ത്താവും ആക്കിയത് ആര്‍?
Malayalam Bible POC-ML 2013
അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?