Acts 7:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനില്‍ ചെന്ന് പരദേശിയായി പാര്‍ത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാര് ജനിച്ചു.
Malayalam (ERV) WBTC Bible
അവന്‍ പറഞ്ഞതു കേട്ട് മോശെ മിസ്രയീം വിട്ടു. മോശെ മിദ്യാന്‍ ദേശത്തേക്കു പോയി. അവിടെയവന്‍ അപരിചിതനായി വസിച്ചു. അവിടെവച്ച് മോശെയ്ക്കു രണ്ടു പുത്രന്മാരുണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
Malayalam 1992 MBSI
ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ വാക്ക് കേട്ടിട്ട് മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്ന് അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവന് രണ്ടു പുത്രന്മാർ ജനിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ദേശത്തു ചെന്നുപാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
Malayalam Bible POC-ML 2013
ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രന്മാര് ജനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.