Acts 7:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘നിന്‍റെ ചാര്‍ച്ചക്കാരെയും ദേശത്തെയും വിട്ട്, ഞാന്‍ നിനക്കു കാണിച്ചുതരുവാനിരിക്കുന്ന ദേശത്തേക്കു പോകുക.’ അങ്ങനെ അദ്ദേഹം കല്ദയരുടെ ദേശം വിട്ട് ഹാരാനില്‍ വന്നു വാസമുറപ്പിച്ചു.
Malayalam (ERV) WBTC Bible
ദൈവം അബ്രാഹാമിനോടു പറഞ്ഞു, ‘നിന്‍റെ രാജ്യത്തെയും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന രാജ്യത്തേക്കു പോവുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.
Malayalam 1992 MBSI
നിന്റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘നിന്റെ ദേശത്തെയും നിന്റെ സ്വന്ത ജനത്തേയും വിട്ട് ഞാൻ നിനക്ക് കാണിച്ചു തരുന്ന ദേശത്തിലേക്ക് ചെല്ലുക’ എന്ന് പറഞ്ഞു. അങ്ങനെ അബ്രഹാം കല്ദായരുടെ ദേശം വിട്ട് ഹാരാനിൽ വന്ന് പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ട് ഞാന്‍ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദയരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.
Malayalam Bible POC-ML 2013
അവനോടു പറഞ്ഞു: നിന്‍െറ നാട്ടില്‍നിന്നും ബന്‌ധുക്കളില്‍നിന്നും നീ പുറപ്പെട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.