Acts 7:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നാല്പതു വര്‍ഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയില്‍ കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ഒരു ദൈവദൂതന്‍ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു.
Malayalam (ERV) WBTC Bible
“നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോശെ സീനായിമലകള്‍ക്കടുത്തുള്ള മരുഭൂമിയില്‍ നില്‍ക്കുകയായിരുന്നു. അവിടെ മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ ഒരു ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
Malayalam 1992 MBSI
നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ്‌ മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവന് പ്രത്യക്ഷനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായിമലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവനു പ്രത്യക്ഷനായി.
Malayalam Bible POC-ML 2013
നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷം സീനായ്‌ മലയുടെ മരുപ്രദേശത്ത്‌ ഒരു മുള്‍പ്പടര്‍പ്പിനുള്ളില്‍ അഗ്‌നിജ്‌ജ്വാലകളുടെ മധ്യേ ഒരു ദൂതന്‍ അവനു പ്രത്യക്‌ഷനായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.