Acts 7:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തില്‍ എന്‍റെ ജനങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു; അവരുടെ നെടുവീര്‍പ്പും ഞാന്‍ കേട്ടു; അവരെ മോചിപ്പിക്കുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാന്‍ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും.
Malayalam (ERV) WBTC Bible
മിസ്രയീമില്‍ എന്‍റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട എനിക്ക് അതേപ്പറ്റി നന്നായി അറിയാം. അവരുടെ കരച്ചില്‍ ഞാന്‍ കേട്ടു. അവരെ രക്ഷിക്കാനാണു ഞാന്‍ താഴേക്കു വന്നിരിക്കുന്നത്. മോശെ, ഇപ്പോള്‍ വരിക. ഞാന്‍ നിന്നെ മിസ്രയീമിലേക്കു മടക്കി അയയ്ക്കുന്നു!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മിസ്രയീമിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ട്, അവരുടെ ഞരക്കവും കേട്ട്, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമില്‍ എന്‍റെ ജനത്തിന്‍റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഈ ജിപ്‌തില്‍ എന്‍െറ ജനം അനുഭവിക്കുന്ന പീഡനങ്ങള്‍ ഞാന്‍ വ്യക്‌തമായി കണ്ടു. അവരുടെ ദീനരോദനം ഞാന്‍ കേട്ടു. അവരെ വിമോചിപ്പിക്കാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാന്‍ ഈജിപ്‌തിലേക്ക്‌ അയയ്‌ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.