Acts 7:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിന്നെ ഞങ്ങളുടെ അധികാരിയും വിധികര്‍ത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവര്‍ നിരസിച്ച ഈ മോശയെതന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു.
Malayalam (ERV) WBTC Bible
“യെഹൂദര്‍ തള്ളിപ്പറഞ്ഞ അതേ മോശെ തന്നെയാണിത്. ‘നീ ഞങ്ങളുടെ ഭരണകര്‍ത്താവും വിധികര്‍ത്താവും ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല, എന്ന് അവര്‍ അവനോടു പറഞ്ഞിരുന്നു. ദൈവം രക്ഷകനും ഭരണാധിപനുമായി അയച്ചവനാണു മോശെ. ദൂതന്‍റെ സഹായത്താലാണ് ദൈവം മോശെയെ അയച്ചത്. ആ ദൂതനെയാണ് മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ മോശെ കണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
Malayalam 1992 MBSI
നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
Malayalam Bible POC-ML 2013
ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ്‌ അവര്‍ നിരാകരിച്ചമോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്‌ഷ നായ ദൂതന്‍ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.