Acts 7:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് നിങ്ങള്‍ക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേല്‍ജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്.
Malayalam (ERV) WBTC Bible
യെഹൂദരോട് ഇതേ മോശെ തന്നെയാണ് ഈ വാക്കുകളും പറഞ്ഞത്: ‘ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. നിങ്ങള്‍ക്കിടയില്‍ നിന്നാവും ആ പ്രവാചകന്‍ വരിക. അവന്‍ എന്നെപ്പോലെ ആയിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.
Malayalam 1992 MBSI
ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്ന് യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേല്‍മക്കളോടു പറഞ്ഞ മോശെ അവന്‍തന്നെ.
Malayalam Bible POC-ML 2013
ദൈവം നിങ്ങളുടെ സഹോദരരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കായി ഉയര്‍ത്തും എന്ന് ഇസ്രായേല്‍മക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.